
റോയി മണ്ണൂർ
ഹൂസ്റ്റൺ: ഒമാൻ പെന്റക്കൊസ്റ്റൽ അസംബ്ളിയിൽ ആരാധിച്ചിരുന്നവരും ഇപ്പോൾ നോർത്തമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുമായവരുടെ 5-മത് കുടുംബസംഗമം ഹൂസ്റ്റണിൽ വച്ച് നടത്തപ്പെട്ടു. വിവിധ സ്റ്റേറ്റുകളിൽ നിന്നും കടന്നു വന്ന അനേകർ സമ്മേളനത്തിൽ പങ്കെടുത്തു. അവർ തങ്ങളുടെ മുൻകാല അനുഭവങ്ങളും സ്നേഹവും പങ്കുവെച്ചു. പാസ്റ്റർ തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർമാരായ എം.ജെ. എബ്രഹാം, ജോൺസ് മാത്യു, രാജു.എം. ചെറിയാൻ, റോയ് ചെറിയാൻ, മാത്യു ജോൺ എന്നിവരും ഓ.പി.എ സെക്രട്ടറി എം.കെ. മാത്തുക്കുട്ടി, കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെ.എം. ഈപ്പൻ, സിസ്റ്റർ അന്നാമ്മ നൈനാൻ എന്നിവരും പ്രസംഗിച്ചു. സെക്രട്ടറി അലക്സ് നൈനാൻ സ്വാഗതവും ബ്രദർ ആൻഡ്രൂസ് ഐപ്പ് നന്ദിയും പറഞ്ഞു.
മീറ്റിംഗിൽ വച്ച് 2011 എക്സ് -ഓപിഎ കുടുംബസംഗമം ഭാരവാഹികളായി തമ്പി മാത്യു, അറ്റ്ലാന്റാ (ചെയർമാൻ), അലക്സ് നൈനാൻ, ഡാളസ് (സെക്രട്ടറി), പാസ്റ്റർ എം.ജെ. ഏബ്രഹാം, ഒകെ (ജോയിന്റ് സെക്രട്ടറി), റെജി ഏബ്രഹാം, ന്യൂയോർക്ക് (ട്രഷറർ), ബ്രദർ. ലെവി. ചെറിയാൻ (യൂത്ത് കോ-ഓർഡിനേറ്റർ), സിസ്റ്റർ മറിയക്കുട്ടി ഏബ്രഹാം (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ദൈവഹിതമായാൽ 6-ആമത് കുടുംബസംഗമം 2011 ജൂലൈ മാസത്തിൽ ഒക്ളഹോമായിൽ വെച്ച് നടക്കും.
|