ബ്രിസ്ബെൻ: റിവൈവെൽ മൂവ്മെന്റ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്തീയ ആരാധന - കരിസ്മ ഫെസ്റ്റ് 2010 ആഗസ്റ്റ് 17 മുതൽ 22 വരെ ക്യൂൻസ്ലാന്റിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. ബ്രിസ്ബെൻ വർഷിപ്പ് സെന്റർ നേതൃത്വം നൽകുന്ന പരിപാടികളിൽ പ്രസിദ്ധ സുവിശേഷകൻ റവ. പി. ജി. വർഗ്ഗീസ്സ് പങ്കെടുത്ത് വചനഘോഷണം നടത്തുന്നതാണ്.
ബ്രിസ്ബെൻ, ഗൊൾഡ് കോസ്റ്റ്, ടൂംബ, സൺഷൈൻ കോസ്റ്റ്, ചേംസൈഡ്, സ്പ്രിംഗ് വുഡ്, തുടങ്ങിയ സ്ഥലങ്ങളിൽ കരിസ്മ ഫെസ്റ്റിനോടനുബദ്ധിച്ച് ആരാധന, വചനഘോഷണം, സംഗീതം, രോഗശാന്തി, ഫാമിലി കൗൺസിലിംഗ്, ലീഡേഴ്സ് ട്രെയിനിംഗ് എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബ്രദർ ജെസ്വിൻ മാത്യുസുമായി ബന്ധപ്പെടുക. ഫോൺ : 0431103521, 0731626707
|