Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  Hot News
 ദൈവസഭയെ പാതാളഗോപുരങ്ങൾ ജയിക്കയില്ല - പാസ്റ്റർ ജോർജ്ജ് മോനിച്ചൻ

 

ലോകത്തിൽ രണ്ട്‌ മണവാട്ടികൾ ഉണ്ട്‌. ഒന്ന്‌ യേശുക്രിസ്തുവിന്റെ മണവാട്ടി. അത്‌ ദൈവസഭ. രണ്ടാമത്തെ അന്തിക്രിസ്തുവിന്റെ മണവാട്ടി. അത്‌ ബാബിലോൺ. ഉല്പത്തി 11 ​‍ വായിക്കുമ്പോൾ ഷിനാർ എന്ന മരുഭൂമിയിൽ മനുഷ്യൻ ഉണ്ടാക്കിയ ഗോപുരം ആണ്‌ ബാബേൽ. നിമ്രോദിന്റെ നേതൃത്വത്തിൽ പണി തുടങ്ങിയെങ്കിലും ദൈവം ഇറങ്ങി ആ പണിയെ നിർമ്മൂലനം ചെയ്തു. അത്‌ മനുഷ്യ നിർമ്മിതമായിരുന്നു. അതിന്റെ പേര്‌ ബാബേൽ എന്നാണ്‌. എന്നാൽ ദൈവം അത്‌ പൂർത്തിയാക്കാൻ സമ്മതിച്ചില്ല. പണിയുവാൻ ഉപയോഗിച്ചത്‌ മാനുഷിക നിർമിതമായ
ഇഷ്ടിക കൊണ്ടാണ്‌
. മനുഷ്യന്റെ പ്രത്നങ്ങളെ ദൈവം ഒരിക്കലും നിഷ്ഫലമാക്കുന്നില്ല. എന്നാൽ ജാതികളുടെ ആലോചനകളെ തകർക്കുന്നു. ഇവിടെ ആ പണി നിഷ്ഫലമായി.

മത്തായി 16​‍ാം അധ്യായത്തിൽ മറ്റൊരു പണിയെ കുറിച്ച്‌ കാണാം. അത്‌ പുതിയനീയമ സഭയെകുറിച്ചാണ്‌. അതിന്റെ പണി യേശുക്രിസ്തു ചെയ്തുകൊണ്ടിരിക്കുകയാണ്‌. കർത്താവ്‌ പറഞ്ഞു “ നീ പത്രോസ്‌ ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു” മത്തായി: 16:18. 

ലണ്ടനിൽ ലേയ്ട്ടണിലുള്ള ഇമ്മാനുവേൽ പെന്റക്കോസ്ത്‌ ചർച്ചിന്റെ 4 ​‍ാം ത്‌ കൺവൻഷനിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു പാസ്റ്റർ ജോർജ്ജ്‌ മോനിച്ചൻ.

ബാബേൽ നിർമ്മിക്കാൻ മനുഷ്യൻ ഉപയോഗിച്ചത്‌ മനുഷ്യനിർമ്മിതമായ ഇഷ്ടിക ആണെങ്കിൽ പുതിയനീയമ സഭയുടെ നിർമ്മാണം കല്ലിന്മേൽ ആണ്‌. കല്ല്‌ ദൈവത്തിന്റെ സൃഷ്ടി ആണ്‌. മനുഷ്യന്റെ ശക്തികൊണ്ടും മാനുഷിക ബുദ്ധികൊണ്ടും ഉള്ള പണിയല്ല പുതിയനീയമ സഭ. അത്‌ ദൈവത്തിന്റെ ആത്മാവിനാൽ പണിയപ്പെടുന്നതാണ്‌. യേശുക്രിസ്തു ആകുന്ന അടിസ്ഥാനത്തിന്റെ മേൽ പണിയുന്ന ദൈവസഭയ്ക്ക്‌ ജീവനുള്ള കല്ലുകളാണാവശ്യം.

ദൈവസഭയ്ക്കെതിരെ എന്നും പോരാട്ടാങ്ങൾ ഉണ്ട്‌. രണ്ടിനും ഒത്തിരി സമാനതകൾ ഉണ്ട്‌. ദൈവജനം പലപ്പോഴും കബളിക്കപ്പെടുന്നു. രണ്ടിലും ആരധന ഉണ്ട്‌. പാട്ട്‌, നൃത്തം, ഭക്തി എല്ലാം ഉണ്ട്‌. എന്നാൽ ബാബിലോണിൽ നിമ്രോദിന്റെ ആത്മാവും ദൈവസഭയിൽ പരിശുദ്ധാത്മാവും ആണ്‌ വ്യാപരിക്കുന്നത്‌. ഈ കാലഘട്ടത്തിൽ ദൈവജനം ഇത്‌ തിരിച്ചറിഞ്ഞില്ല എങ്കിൽ പിശാചിന്റെ കൈയ്യിൽ കുടുങ്ങിപോകും. നാം എവിടെ ആണ്‌ നില്ക്കുന്നത്? സഭയിലോ അതോ ബാബിലോണിലോ?

അടുത്തകാലത്ത്‌ ലണ്ടനിൽ ഉണ്ടായതിൽ ഏറ്റവും വലിയ മലയാളി
പെന്റെക്കോസ്ത്‌ കൂട്ടായ്മയായിരുന്നു ലേയ്ട്ടണിൽ നടന്നത്‌. മൂന്നു ദിവസങ്ങളിലായ്‌ അനേകം ദൈവദാസന്മാരും വിശ്വാസികളും യു. കെ. യുടെ വിവിധഭാഗങ്ങളിൽ നിന്നും കടന്നുവന്നു അനുഗ്രഹം പ്രാപിപ്പാൻ ഇടയായി. ഇമ്മാനുവേൽ പെന്റെകോസ്ത് ചർച്ചിന്റെ പാസ്റ്റർ ആയ പാസ്റ്റർ ജെഫി ജോർജ്ജ് കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഐ. പി. സി യു. കെ. & അയർലണ്ട്‌ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ്‌ ജോർജ്ജ്‌, എം. പി. എ. യുടെ പ്രസിഡന്റ്‌ പാസ്റ്റർ ബാബു സഖറിയ, ചർച്ച്‌ ഓഫ്‌ ഗോഡ്‌ യു. കെ. & അയർലണ്ട്‌ റീജിയൺ പ്രസിഡന്റ്‌ ഡോ. ജോ കുര്യൻ തുടങ്ങി യു. കെ ലെ അനേക സ്ഥലങ്ങളിൽ ദൈവസഭകൾക്ക് നേതൃത്വം കൊടുക്കുന്ന ദൈവദാസ്ന്മാരും ഇന്ത്യയിൽ നിന്നും കടന്നുവന്ന കർതൃദാസന്മാരും പങ്കെടുത്തു. മൂന്നു ദിവസ്ങ്ങളിലെ വിവിധ സെക്ഷനുകളിലായ്‌ ഒൻപതു പേർ സ്നാനത്തിനായ്‌ സമർപ്പിച്ചു.

പാസ്റ്റർ ജോർജ്ജ്‌ മോനിച്ചൻ തൂലികയ്ക്കുവേണ്ടി അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ യു. കെ യിലെ പെന്തകോസ്തു സഭകളുടെ ഈ വളർച്ചാഘട്ടത്തിൽ വളരെ ശക്തമായി ദൈവവചനം പ്രസംഗിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വത്തേകുറിച്ച്‌ ഉ​‍ൂന്നിപറഞ്ഞു. മാത്രവുമല്ല തൂലികയുടെ പത്രപ്രവർത്തനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും കുറിച്ച്‌ ആരായുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies