മോനി കൊടുന്തറ

കൊടുന്തറ ഉമ്മച്ചന്റെ മകൾ റാഹേലമ്മ നിത്യതയിൽ ചേർക്കപ്പെട്ടു.
ഐ. പി. സി. യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളായ പരേതനായ പാസ്റ്റർ കെ. സി. ഉമ്മൻ (കൊടുന്തറ ഉമ്മച്ചൻ) ന്റെ മൂന്നാമത്തെ മകൾ റെയ്ച്ചൽ ചാക്കോ (റാഹേലമ്മ, 84) ജൂലൈ 7 ാം തീയതി രാവിലെ 9 മണിക്ക് തൃശൂരിലുള്ള കൂട്ടാലയിൽ വെച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഐ. പി. സി. യുടെ പ്രാരംഭ പ്രവർത്തകനായ പരേതനായ ചേത്തക്കൽ കീവർച്ചന്റെ മകൻ ചാക്കോച്ചനാണു റാഹേലമ്മയുടെ ഭർത്താവ്. ഇവർക്ക് ആറ് ആൺ മക്കളും മൂന്ന് പെൺമക്കളും ഉണ്ട്. ആന്നമ്മ ഐസക്ക്, ശോശാമ്മ ജോർജ്ജ്, പരേതയായ ഏലിയാമ്മ വറുഗീസ് എന്നിവരാണ് പരേതയുടെ സഹോദരിമാർ. ഐ. പി. സി. സീനിയർ ജനറൽ മിനിസ്റ്റർ റ്റി. എസ്. ഏബ്രഹാം റാഹേലമ്മയുടെ വേർപാടിലുള്ള ദുഖം അറിയിച്ചു. സംസ്കാരം പിന്നീട്.
|