Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  കേരള ന്യൂസ്‌
 ജീവിത വഴിയിൽ നിസ്സഹായനായി ഡാനിയേൽ ബേബി

റോയിമണ്ണൂർ, യു. സ്സ്. എ

നീണ്ട വർഷങ്ങളായി ഭവനത്തിലും ആശുപത്രിയിലുമായി മാറി മാറി ജീവിതം തള്ളിനീക്കുന്ന സഹോദരനാണ്‌ ചണ്ണപ്പേട്ട മണക്കോട് സ്വദേശി ഡാനിയേൽ ബേബി എന്ന ബേബിക്കുട്ടി(49). മറ്റേവരേയും പോലെ വളരെ പ്രതീക്ഷയോടെ ഗൾഫിലെത്തി ജോലിയിലായിരുന്ന സഹോദരന്റെ ജീവിതത്തിലേയ്ക്ക് 1994 ൽ അപ്രതീക്ഷിതമായി കടന്ന് വന്ന വൃക്ക രോഗം ഒരു നീണ്ട ദുരന്തം പോലെ തന്നെ ഇപ്പോഴും വേട്ടയാടുകയാണ്‌. പ്രാരംഭചികിത്സകൾക്ക് പിടികൊടുക്കാതെ രോഗം മൂന്നേറിയപ്പോൾ ഡയാലിസിസ് വേണ്ടി വന്നു. 4 വർഷമായി കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ ആഴ്ചയിൽ രണ്ട്‌ പ്രാവശ്യം ഡയാലിസിസിന്‌ വിധേയനായാണ്‌ ഇപ്പോൾ ആ ജീവിതം മുന്നോട്ട് നീങ്ങുന്നത്. നീർ വീക്കവും ക്ഷീണവും തളർച്ചയും പേറുന്ന ആ ശരീരം കൊണ്ട്‌ ജോലി ഒന്നും ചെയ്യാനാവുകയില്ല. നിസ്സഹായയായ ഭാര്യയും വിദ്യാർത്ഥികളായ 3 പെൺകുഞ്ഞുങ്ങളുമാണ്‌ തനിക്കുള്ളത്. കയ്യിലുള്ളതെല്ലാം ചികിൽസാർത്ഥം നഷ്ടമായിക്കഴിഞ്ഞു. മറ്റുള്ളവരുടെ സഹായ സഹകരണങ്ങൾ കൊണ്ടാണ്‌ ചികിത്സ ഇപ്പോൾ നടന്ന് വരുന്നത്. മുന്നോട്ടുള്ള ജീവിതവും നന്നായി പഠിക്കുവാൻ ആഗ്രഹമുള്ള കുഞ്ഞുങ്ങളുടെ ഭാവിയും തന്റെ മുമ്പിലൊരു ചോദ്യചിഹ്നമായി മാറുകയാണ.​‍് ദൈവത്തിന്റെ മഹാകരുണയാൽ ജീവൻ നിലനിൽക്കുന്നു എന്ന് വിശ്വസിക്കുകയും അനുദിനം പ്രാർത്ഥനാ നിരതനായി മുന്നേറുകയും ചെയ്യുന്ന ഈ സഹോദരന്‌ ഈ സന്ദർഭത്തിൽ പ്രിയപ്പെട്ട ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹായ സഹകരണങ്ങളും അത്യാവശ്യമായിരിക്കുന്നു.

വിലാസം

ഡാനിയേൽ ബേബി
പള്ളിതെക്കേതിൽ വീട്
മണക്കോട്, ചണ്ണപ്പേട്ട പി. ഒ.
കൊല്ലം.
ഫോൺ: 0475 2305662

ബാങ്ക് അക്കൌണ്ട് 5045
കോർപ്പറേഷൻ ബാങ്ക്
ചണ്ണപ്പേട്ട ബ്രാഞ്ച്

or

C/o. Thoolikaonline

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies