Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  ഇന്നത്തെ ശബ്ദം
 വിശ്വാസത്തിൽ മുന്നേറുക

തോമസ് മാത്യു, ദമാം


ഒരുവൻ വിശ്വാസത്തിൽ വളരണം എങ്കിൽ അവനിൽ അനുസരണമുളള ഒരു ആത്മാവ് ഉണ്ടാവണം. വചനം ഇപ്രകാരം പറയുന്നു, "വിശ്വാസം കേൾവിയാലും, കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു". ദൈവം നമ്മോടു കല്പിക്കുന്നത് കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം വിശ്വാസത്തിൽ വളരുന്നു. യേശുക്രിസ്തു നമ്മുക്ക് സൗജന്യമായി തന്നിരിക്കുന്ന വിശ്വാസത്തിന്റെ അളവോടു കൂടി, നാം എവിടെ ആയിരിക്കുന്നുവോ, അവിടെ ദൈവം നമ്മോടുകൂടി പ്രവൃത്തി ആരംഭിക്കുന്നു. അനുസരണത്തിന്റെ ആത്മാവോടുകൂടി, ദൈവം നമ്മോടു അരുളിച്ചെയ്തതിൽ വിശ്വസിക്കുകയും ആ വിശ്വാസം മുറുകെപ്പിടിച്ച് വിളിച്ച ദൈവം വിശ്വസ്തനെന്ന് മനസ്സിലാക്കി അനുദിനം മുമ്പോട്ടു പോവുക.


യോഹന്നാൻ 14 : 21 ൽ സ്നേഹത്തിൻ അനുസരണത്തോടുളള ബന്ധത്തേപ്പറ്റി യേശു പറയുന്നു. "എന്റെ കല്പനകൾ ലഭിച്ച് പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവനാകുന്നു". യേശു തുടർന്നു പറയുന്നു, "എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു. ഞാനും അവനെ സ്നേഹിച്ചു അവനു എന്നേത്തന്നെ വെളിപ്പെടുത്തും. എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല". ആകയാൽ വിശ്വാസം അനുസരണത്താൽ വളരുന്നു. അപ്പോസ്തല പ്രവൃത്തി 3 : 6 ൽ സുന്ദരം എന്ന ദേവാലയഗോപുര വാതിൽക്കലെ മുടന്തനായ മനുഷ്യനോടു പത്രോസ് "എനിക്കുളളത് നിനക്ക് തരുന്നു, നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക" എന്നു പറഞ്ഞപ്പോൾ അവൻ ഒരു ജീവനുളള വചനം കല്പിക്കുകയും ആ മനുഷ്യൻ സൗഖ്യം ലഭിക്കുകയും ചെയ്തു. ആ മുടന്തനായ മനുഷ്യൻ അത് "കർത്താവിന്റെ വചനം" ആയിത്തീരുകയും ചെയ്തു. പ്രീയ സ്നേഹിതാ, ദൈവം ഇന്നും പരിശുദ്ധാത്മാവിൽ തന്റെ എഴുതപ്പെട്ട വചനത്തിൽ കൂടിയും തന്റെ അഭിഷിക്തരായ ദാസന്മാരിൽ കൂടിയും നമ്മോടു സംസാരിക്കുന്നു.


നാം വിശ്വാസത്തിൽ വളരുവാൻ പോകുന്നുവെങ്കിൽ നമ്മുടെ ഹൃദയങ്ങളും ചെവികളും അവനായി തുറന്നിരിക്കേണം. യഹോവയുടെ വചനം ഇന്നും നമ്മുക്ക് ലഭിക്കുമെന്ന് നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിന്റെ ഇഷ്ടത്തിൻ അനുസരണമായും, അവന്റെ ഇഷ്ടം നമ്മോടറിയിക്കുന്ന വേദവചനങ്ങൾക്ക് കീഴ്പ്പെട്ടും നാം പോകണം. പറയുന്ന വിശ്വാസം ചോദിക്കുന്ന വിശ്വാസത്തേക്കാൾ ഉത്തമമായ വിശ്വാസമാകുന്നു. വിശ്വാസത്തിന്റെ പുരോഗതി നമ്മുടെ വായിൻ വചനങ്ങളാൽ നാം പറയുകയോ കല്പിക്കുന്നതോ ആയി ബന്ധപ്പെട്ടിരിക്കുന്നു. സദൃശ്യവാക്യങ്ങൾ 40 : 20 - 22 ൽ നാം ഇപ്രകാരം വായിക്കുന്നു, "മകനേ എന്റെ വചനങ്ങൾക്ക് ശ്രദ്ധ തരിക. എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽ നിന്ന് മാറിപ്പോകരുത്. നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെയ്ക്കുക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവ്വദേഹത്തിനും സൗഖ്യവും ആകുന്നു". നമ്മുക്ക് ദൈവവചനങ്ങൾ ലഭിക്കുകയും അവയെ പറയുകയും ചെയ്താൽ അവ നമ്മുക്ക് ജീവനും സൗഖ്യവും ആകുന്നു. സദൃശ്യവാക്യങ്ങൾ 18 : 21 ൽ വളരെ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു, "മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു" എന്ന്. വീണ്ടും സദൃശ്യവാക്യങ്ങൾ 10 : 11 ൽ "നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു" എന്ന് പറഞ്ഞിരിക്കുന്നു.

പ്രീയ ദൈവപൈതലേ, യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്നു ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. വചനം പറയുന്നത് പോലെ "ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നത്രെ വായ് സംസാരിക്കുന്നത് ".

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies