Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  ഇന്നത്തെ ശബ്ദം
 മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം

തോമസ്മാത്യു - ദമാം.

ഭാരത ജനത ഉറ്റുനോക്കിയ ആ സുദിനം സംജാതമായി. നീണ്ട കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട് ആണവ കരാർ യഥാർത്ഥമായി. ഭാരത മണ്ണിൽ നിന്നു തന്നെ വിമർശന ശരങ്ങൾ വർഷിച്ചപ്പോഴും ജനാധിപത​‍്യത്തിന്റെ ഉരുക്കുമൂശയിൽ രൂപം കൊണ്ട ഭാരതത്തിന്റെ ഇപ്പൊഴത്തെ ഭരണ സാരഥികളുടെ നിശ്ചയ ദാർഡ​‍്യത്തിന്റെ വിജയം കൂടിയാൺ ഇത്. അമേരിക്കൻ പ്രസിഡന്റ് കരാറിൽ ഒപ്പുവയ്ക്കുന്നതുവരെയും ഭാരതം ആശങ്കയോടെയാണിതിനെ കണ്ടിരുന്നത്. ആണവോർജ്ജരംഗത്ത് പുതിയ സഹകരണ പാത ആരംഭിക്കുകയും ഭാരതത്തിലെ ആണവ റിയാക്ടറുകൾക്ക് ആവശ​‍്യമായ ഇന്ധനം ലഭ​‍്യമാക്കുമെന്ന്, അത് ഭാരതത്തിന്റെ ആവശ​‍്യങ്ങൾക്ക് ഏറെ സഹായകരമാവുമെന്നും കരാർ ഒപ്പിട്ട ശേഷം അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഭാരതത്തെ സംബന്ധിച്ച് വിദേശ നാണയ വരുമാനത്തിലും ഇത് ഗണ​‍്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാരതത്തിലെ ജനത അമേരിക്കയെ ഏറെ സ്നേഹിക്കുന്നുവെന്നും, ഭാരതം അമേരിക്കയുടെ ഉറ്റ സുഹൃത്താണെന്നും ഇരു രാഷ്ട്രത്തലവന്മാരും അതിനോടനുബന്ധിച്ച് പ്രഖ​‍്യാപനവും നടത്തി. അതിവേഗം കുതിക്കുന്ന വികസ​‍്വര രാഷ്ട്രമായ ഭാരത വിപണിയുടെ സാധ​‍്യതകൾ മനസിലാക്കി ആണവോർജ്ജ രംഗത്ത് ഭാരതത്തിലെ ജനങ്ങൾക്ക് ഗുണകരമായ നിലയിൽ ആക്കിയെടുക്കുന്നതിൻ രാഷ്ട്രം പരിശ്രമിക്കണം. രാഷ്ട്രീയ തർക്കവിതർക്കങ്ങൾ മറന്ന് രാഷ്ട്രപുരോഗതി ലാക്കാക്കി രാഷ്ട്രീയ പ്രവർത്തകർ ഇത്തരുണത്തിൽ പ്രവർത്തിക്കുന്നത് നന്നായിരിക്കും.
ഭാരതം ഇന്ന് ലോകത്തിലെ ആണവ ശക്തികളിലൊന്നായി മാറിയെന്നത് യാഥാർത്ഥ​‍്യമാൺ. ശാസ്ത്രജ്ഞൻമാർ ആണവരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി. പ്രമുഖ ശാസ്ത്രജ്ഞൻ ഭാരത രാഷ്ട്രപതിയായി പ്രവർത്തിച്ചതും നാം വിസ്മരിക്കുന്നില്ല. രാജ​‍്യപുരോഗതിക്കായി നമ്മുടെ സാങ്കേതിക വിദ​‍്യയും, മനുഷ​‍്യവിഭവ ശേഷിയും കർമ്മപഥത്തിലെത്തിക്കുമ്പോൾ ഭാരതം വികസനത്തിന്റെ പാതയിലൂടെ മുന്നേറും.
എന്നാൽ ആണവ പരീക്ഷണങ്ങൾ ചിലപ്പോൾ ലോകത്തിന്റെ തന്നെ അന്ത​‍്യത്തിൻ കാരണമായേക്കാം. ചില വർഷങ്ങൾക്ക് മുമ്പ് ശ്രമം തുടങ്ങിയ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള അനേ​‍്വഷണം ഈയ്യിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നല്ലോ. ഉല്പത്തി പുസ്തകം 1:1ൽ നാം ഇങ്ങനെ കാണുന്നു. “ആദിയിൽ ദൈവം ആകാശവും, ഭൂമിയും സൃഷ്ടിച്ചു എന്ന്”. എങ്കിൽ പ്രിയ സ്നേഹിതാ! ഒന്നു ചിന്തിക്കൂ- ദൈവത്തിന്റെ പ്രവൃത്തി വാസ്തവം എന്നറിഞ്ഞിട്ടും കോടിക്കണക്കിൻ ഡോളർ മുടക്കി ശാസ്ത്രലോകം അനേ​‍്വഷിക്കുന്ന ഈ ശ്രമം വിഫലമാകുമെന്ന് വചനം പറയുന്നു. ഒരു വിഭാഗം ശാസ്ത്രജ്ഞ?​‍ാർ പറയുന്നു- ഭൂമിയിൽ വലിയ പ്രത​‍്യാഘാതങ്ങൾ ഉണ്ടാകും എന്ന്. മലാഖി പ്രവചനം 4:1 ഇപ്രകാരമാൺ “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും എന്നാൺ” തുടർന്ന് യെശയ്യാവ് 24: 19-20 വാക​‍്യങ്ങൾ വായിക്കുമ്പോൾ “ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊടുപൊടെ പൊട്ടുന്നു. ഭൂമി കിറുകിറെ കീറുന്നു. ഭൂമി കിടുകിട കിടുങ്ങുന്നു. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു. അതിന്റെ അകത്വം അതിൻമേൽ ഭാരമായിരിക്കുന്നു. അതു വീഴും. എഴുന്നേൽക്കുകയില്ല എന്നും കാണാം. പ്രിയ സ്നേഹിതാ! ആകയാൽ യഹോവയെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ അനുഷ്ഠിക്കുന്ന ഏവനും ഭാഗ​‍്യവാൻ. ആ ഭാഗ​‍്യവസ്ഥയിലേക്ക് സർവ്വകൃപാലുവായ ദൈവം താങ്കളേയും നയിക്കട്ടെ.

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies