Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  യു കെ ന്യൂസ്‌
 എം.പി.എ. കൺവെൻഷൻ സമാപിച്ചു. പുതിയ ഭരണസമതി. മാറ്റങ്ങൾ സ്വാഗതാർഹം

ചീഫ് എഡിറ്റർ 
 

ലണ്ടൻ: എം.പി.എ.യുടെ 7​-)  മതു കൺവെൻഷൻ സമാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകലിലും രാത്രിലായും നടന്ന മീറ്റിംഗിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി. പാസ്റ്റർ ഏബ്രഹാം തോമസ്സ് മുഖ്യ പ്രസംഗകനായിരുന്നു. സമ്രദ്ധിയുടെ സുവിശേഷവും ആൾക്കാരെ വെറുതെ ഇളക്കിവിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ പ്രസംഗകരിൽ നിന്നും വിത്യസ്തമായി വളരെ ശക്തമായി ദൈവ വചനത്തിൽ മാത്രം നിന്നു കൊണ്ട് പ്രസംഗിച്ചതു ജനത്തിനു വളരെ അനുഗ്രഹമായി. അനേക ദൈവമക്കൾ യു.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒത്തു ചേർന്നു വചനം ശ്രവിച്ചും കൂട്ടായ്മ ആചരിച്ചും സന്തോഷത്തോടെ മടങ്ങി പോയി.

രണ്ടാം ദിവസമായ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമതിയെ തിരഞ്ഞെടുത്തു. പാ. ബാബു സഖറിയായെ പ്രസിഡന്റായും, പാ. സജി മാത്യുവിനെ വൈസ് പ്രസിഡന്റായും, ഇവ. മോബിൻ മാത്യുവിനെ സെക്രട്ടറിയായും, ബ്ര. കെ. റ്റി. തോമസ്സിനെ ജോയിന്റ് സെക്രട്ടറിയായും, ബ്ര. മാമ്മൻ ജോർജ്ജിനെ ട്രഷറായും, പാ. ജോൺ മത്തായി, പാ. ബ്ലെസ്സെൻ ഏബ്രഹം, ബ്ര. ജോൺസ്സൺ എന്നിവരെ എക്സികുട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഏഴു വർഷങ്ങളിലായ് പ്രസിഡന്റ് സ്ഥാനം വഹിച്ച ചർച്ച് ഒ​‍ാഫ് ഗോഡിന്റെ പാ. ജോ കുര്യൻ ഈ വർഷം തൽസ്ഥാനത്തു നിന്നു മാറുകയും അടുത്ത term ഐ. പി. സി. നേത്രുത്വത്തിനു കൊടുക്കാൻ തീരുമാനമായതോടുകൂടി ഒരു തിരഞ്ഞെടുപ്പു കൂടാതെ ഭാരവാഹികളെ കണ്ടെത്താൻ ഇടയായി. ഇതു തീർത്തും സ്വാഗതാർഹം തന്നെ. ഇ​‍ീ ഭരണ സമതിയും എം.പി.എ. യുടെ വ്യക്തിത്വവും കെട്ടുറപ്പും നിലനിർത്തി യു. കെ യിലുള്ള വിസ്വാസികളുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളും എന്നു കരുതുന്നു. 
 

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies