തോമസ് മാത്യു. ദമാം
യേശുക്രിസ്തു സാത്താന്റെ മേലും പൈശാചിക ശക്തികളുടെ മേലും നമുക്ക് സമ്പൂർണ്ണ വിജയം നൽകിയിട്ടുണ്ട.് “ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞുപോയി” എന്ന് വചനം പറയുന്നു. കർത്താവായ യേശുവിനെ നമ്മുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചപ്പോൾ നാം ദൈവത്തിന്റെ പ്രീയ കുടുംബത്തിലേക്കാണ് ജനിച്ചത് . നമ്മുടെ പേര് സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ട് എങ്കിൽ അത് പാതാളത്തിലും അറിയും. അതെ, നീതിമാ•ാരുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നു.
“യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവനും ലജ്ജിച്ചുപോകും. എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതി വെക്കും. അവർ ജീവനുളള വെളളത്തിന്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചു കളഞ്ഞുവല്ലോ” (യിരമ്യാവ് 17.13). സ്വർഗ്ഗത്തിൽ എഴുതപ്പെട്ട നമ്മുടെ പേരുകൾ മൂലം നമ്മുക്ക് ഭൂമിയിലും അധികാരം ഉണ്ട്. “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊളളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” (മർക്കോസ് 10.15) എന്ന് യേശു പറഞ്ഞിട്ടുണ്ട്. നാം മക്കളാണ്. “മക്കളെങ്കിൽ അവകാശികളും ആണെന്ന്” തിരുവചനത്തിൽ പറയുന്നു. തന്റെ ശത്രുക്കളെ കീഴ്പ്പെടുത്തുവാൻ തന്റെ മക്കളെ ഉപയോഗിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. മല്ലനായ ഗോല്യാത്തിനെ കീഴ്പ്പെടുത്തുവാൻ ദൈവം ആട്ടിടയനായ ദാവീദിനേയാണ് തിരഞ്ഞെടുത്തത്. ഗിടയോൻ യിസ്രായേലിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ ഒരു സൈന്യത്തെ സജ്ജീകരിച്ചപ്പോൾ അവനോടുകൂടെ 32,000 പേർ ഉണ്ടായിരുന്നു. എന്നാൽ ദൈവം ആ സംഖ്യ വെട്ടിക്കുറച്ചു. പതിനായിരം പേർ ശേഷിച്ചു. അവരെ നദീതീരത്തേക്ക് കൊണ്ടുപോയി വീണ്ടും പരിശോധന കഴിച്ചു. ആ പരിശോധനയിൽ അവരിൽ 300 പേർ മാത്രം ശേഷിച്ചു. അവർ ദൈവത്താൽ അംഗീകരിക്കപ്പെടുകയും ചെയ്തു (ന്യായാധിപ•ാർ 7.1-8). പതിനായിരം പേർ അവരുടെ ദാഹം തീർക്കുവാനായി നദിയിലെ വെളളത്തിലേക്ക് കുനിഞ്ഞപ്പോൾ അവരിൽ ഒൻപതിനായിരത്തിയെഴുന്നൂറ് പേർ അവരുടെ ശത്രുക്കളുടെ കാര്യം തീരെ മറന്നുപോയി. അവരിൽ 300 പേർ മാത്രമാണ് ജാഗ്രത ഉളളവരായി അവരുടെ കാലിൽ തന്നെ നിന്നു കൊണ്ട് വെളളം കൈകളിൽ കോരി കുടിച്ചത്. ധനത്തോടും ആനന്ദത്തോടും ഭൗതീകമായ ബഹുമതിയോടും സുഖത്തോടും മറ്റുമുളള നമ്മുടെ മനോഭാവം ഇങ്ങനെ ജീവിതത്തിലെ സാധാരണ കാര്യങ്ങൾ കൊണ്ടാണ് ദൈവം നമ്മെ ശോധനചെയ്യുന്നത്. “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്ന് ലൂക്കോസിന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. പ്രീയ സ്നേഹിതാ, യേശുക്രിസ്തുവിന്റെ മഹിമ കണ്ട സാക്ഷികളായി, പിമ്പിലുളളത് മറന്നും മുമ്പിലുളളത് ആഞ്ഞുംകൊണ്ട് ക്രിസ്തേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നവരായി നമ്മുക്ക് ആയിത്തീരാം. ദൈവം വിളിക്കപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും തന്റെ വിശ്വസ്തരെ മാത്രമായിരിക്കും. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം. വിശ്വസ്തരായിരുന്നവർ അതിലും ചുരുക്കം. വെളിപ്പാട് പുസ്തകത്തിൽ 10 പ്രാവശ്യം എടുത്തുപറയപ്പെട്ടവരാണ് വിജയിക്കുന്നവർ. അവർ യേശുവിന്റെ ശിഷ്യ•ാരാണ്. അവർ ദൈവത്താൽ സ്വീകരിക്കപ്പെട്ടവർ. മാത്രമല്ല പല സാഹചര്യങ്ങളിൽ കൂടെ അവനാൽ ശോധനചെയ്യപ്പെട്ടവരും, അവനാൽ അംഗീകരിക്കപ്പെട്ടവരുമാണ്. ഈ പരമവിളിക്ക് യോഗ്യമാംവണ്ണം ആയിത്തീരുവാൻ നമ്മെത്തന്നെ തിരുക്കരങ്ങളിൽ സമർപ്പിക്കാം.
|