ദാവീദിന്റെ കാലത്തെ ലിഖിതം കണ്ടെത്തി
ബൈമാസ്.
ജറുസലേം : ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ബൈബിളിൽ ദാവീദ് ഗോലിയാത്തിനെ വധിച്ചതായി പറയുന്ന ഏലാ പ്രദേശത്ത് നടത്തിയ ഉൽഖനനത്തിൽ കണ്ടെത്തിയ ലിഖിതത്തിന് 3000 വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കളിമൺ പാളിയിൽ കറുത്ത മഷികൊണ്ടെഴുതിയ വരികൾ പൂർണ്ണമായി വായിച്ചെടുക്കാനായിട്ടില്ല. എന്നാൽ രാജാവ്, അടിമ, ന്യായാധിപൻ എന്നീ വാക്കുകൾ അക്കൂട്ടത്തിലുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ദാവീദ് രാജാവിന്റെ കാലത്തേപ്പറ്റിയുളള വിവരങ്ങൾ ഇതിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.
|