ദുബായ് - ഷാർജാ യു.പി.എഫ്
വാർഷിക കൺവൻഷൻ - 2008:പാസ്റ്റർ വർഗീസ് മത്തായി മുഖ്യപ്രഭാഷകൻ
Anto Alex
ദുബായ് : ദുബായിലും ഷാർജയിലുമുളള പെന്തക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ദുബായ്-ഷാർജാ യുടെ വാർഷിക കൺവൻഷൻ 2008 നവംബർ 3, 4, 5 തീയതികളിൽ ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും.
ഐ.പി.സി. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ വർഗീസ് മത്തായിയാണ് മുഖ്യപ്രാസംഗികൻ. ഗോസ്പൽ സിംഗേഴ്സ്, ഷാർജാ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെയാണ് യോഗങ്ങൾ.
ദുബായ്, ഷാർജാ, അജ്മാൻ എന്നീ എമിറേറ്റുകളിൽ ഉപദേശ ഐക്യതയിലുളള വിവിധ പെന്തക്കോസ്തു സഭകളിലെ വിശ്വാസികളുടെ സഹകരിച്ചുളള കൂട്ടായ്മയും പ്രവർത്തനവും ലക്ഷ്യമിട്ടുകൊണ്ട് 1982 ൽ രൂപീകരിച്ചതാണ് യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ്. ഇപ്പോൾ മുപ്പതോളം സഭകൾ ഈ കൂട്ടായ്മയിലുണ്ട്.
കഴിഞ്ഞ വർഷം വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷിച്ചു. പ്രാർത്ഥനാ സമ്മേളനങ്ങൾ, സംയുക്ത ആരാധന, വിദ്യാർത്ഥിക്യാമ്പ്, വാർഷിക കൺവൻഷൻ എന്നിവയാണ് യു.പി.എഫിന്റെ പ്രധാന പരിപാടികൾ. കൂടാതെ വിവിധ നിലകളിലുളള ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.
പാസ്റ്റർ സൈമൺ. പി. ജോർജ്ജ് (പ്രസിഡന്റ്), പാസ്റ്റർ ജോസ് ജോർജ്ജ് (സെക്രട്ടറി), ബ്രദർ ജോർജ്ജ് തോമസ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ഉമ്മൻ പി.കെ (ട്രഷറർ), ബ്രദർ വിൽസൻ ജോർജ്ജ് (ഓഡിറ്റർ) എന്നിവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
ഈ വർഷത്തെ കൺവൻഷനിൽ വലിയ ആത്മീയ അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് വിപുലമായ ഒരുക്കങ്ങൾ ചെയ്യുന്നതായി പ്രസിഡന്റ് പാസ്റ്റർ സൈമൺ. പി. ജോർജ്ജ്, സെക്രട്ടറി പാസ്റ്റർ ജോസ് ജോർജ്ജ് എന്നിവർ അറിയിച്ചു |